ഓസ്റ്റിൻ∙ ഓസ്റ്റിനിലെ മലയാളി സോക്കർ ക്ലബായ ഓസ്റ്റിൻ സ്ട്രൈക്കേഴ്‌സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ഓൾ അമേരിക്കൻ മലയാളി ഇൻവിറ്റേഷണൽ ടൂര്‍ണമെന്റിന് ഇന്ന് (ജൂലൈ 9) തുടക്കം. ഓസ്റ്റിൻ റൗണ്ട്റോക്ക് മൾട്ടി പർപ്പസ് ടർഫ് കോംപ്ലക്സിൽ വൈകിട്ട് 5 മുതലാണു മത്സരങ്ങൾ.
ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് , ന്യൂയോർക്ക് ചലഞ്ചേഴ്‌സ്, എഫ്സി കരോൾട്ടൻ, ഡാളസ് ഡയനാമോസ്, ഹൂസ്റ്റൺ യുണൈറ്റഡ് ജഗ്വാഴ്സ് , ഹൂസ്റ്റൺ യുണൈറ്റഡ് ടൈഗേഴ്‌സ്, ഹൂസ്റ്റൺ സ്‌ട്രൈക്കേഴ്‌സ്, ന്യൂയോർക്ക് മലയാളി സോക്കർ ക്ലബ് തുടങ്ങി അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നായി 9 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഫ്ളഡ്ലൈറ്റുള്ള ഗ്രൗണ്ടുകളിൽ ശനിയും ഞായറുമായി മത്സരങ്ങൾ പുരോഗമിക്കും. മുതിർന്നവർക്കുള്ള 35 പ്ലസ് ടൂർണമെന്റും ഇതിനിനോടൊപ്പം നടക്കും.
സ്കൈ ടവർ റിയാലിറ്റി (പ്ലാറ്റിനം സ്പോൺസർ) , മാത്യു സിപിഎ , രഞ്ജു രാജ് മോർട്ടഗേജ് ലോൺസ് (ഗോൾഡ് സ്പോൺസേഴ്‌സ്), പ്രൈം ഫാമിലി കെയർ ടെലി മെഡിസിൻ, ഇൻകോർപൊറോ ഫിറ്റ്നസ്, സോൾട്ട് ൻ പെപ്പർ റസ്റ്ററന്റ് (പാർട്ടണേഴ്സ്), ടെയ്ലർ ഇൻസ്പെക്ഷൻ (പേട്രൺ) എന്നിവരാണു ടൂർണമെന്റ് സ്പോൺസേഴ്‌സ്. ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയതായി ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് പ്രസിഡന്റ് അജിത് വർഗീസ്, സെക്രട്ടറി മനോജ് പെരുമാലിൽ എന്നിവർ അറിയിച്ചു.



