കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്‍പ്പനക്കുള്ള ബുക്കിങ് പുനരാരംഭിച്ചു. ആദ്യ 10 മിനിട്ടിനുള്ളില്‍ ഒന്നര ലക്ഷം പേരാണ് ബുക്ക് ചെയ്തത്. ഇന്ന് 4,56000 പേര്‍ക്ക് ടോക്കണ്‍ നല്‍കുന്നത്. രണ്ടു ദിവസത്തെക്കു മദ്യ വിതരണത്തിന് അവധി പ്രഖ്യാപിച്ചതിരുന്നതിനാല്‍ ഓണ്‍ലൈന്‍ ബുക്കിങ് ഉണ്ടായിയുന്നില്ല.

12 മണിക്ക് ആണ് ബുക്കിങ് ആരംഭിച്ചത്. 10 മിനുട്ടില്‍ ബുക്കിങ് ഒന്നര ലക്ഷം കടന്നു. ബുക്ക് ചെയ്യുന്നതിന് സാങ്കേതിക തടസവും ഉണ്ടായില്ല. ഇനി ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് 5 കിലോമീറ്റര്‍ ദൂരപരിധിക്ക് ഉള്ളിലുള്ള മദ്യഷോപ്പ് ലഭ്യമാക്കും. അതേസമയം ബെവ് ക്യൂ ആപ്പ് പൂര്‍ണമായും സജ്ജമായിട്ടില്ല. വില്‍പ്പന കേന്ദ്രങ്ങളില്‍ സ്‌കാന്‍ ചെയ്യുന്നതിനുള്ള സംവിധാനം എല്ലായിടത്തും ആയിട്ടില്ല. അതു വേഗത്തില്‍ അരിഹരിക്കാന്‍ ശ്രമിക്കുന്നതായി ഫെയര്‍ കോഡ് വ്യക്തമാക്കി. ഒന്നാം തീയതി ആയതിനാല്‍ ഇന്ന് മദ്യ വിതരണം ഇല്ല. ഇന്ന് ബുക്ക് ചെയ്യുന്നവര്‍ക്ക് നാളെയാണ് മദ്യം ലഭിക്കുക.