കോട്ടക്കല്‍: ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍നിന്ന്​ തെറിച്ചുവീണ നഴ്സിന് ഗുരുതര പരിക്ക്. തിരൂര്‍ കുറ്റിപ്പാലയില്‍ ഞായറാഴ്ച രാവിലെ 11.45നാണ്​ സംഭവം. തലക്ക് പരിക്കേറ്റ 108 ആംബുലന്‍സിലെ നിത്യ എന്ന നഴ്സിനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിരൂരില്‍നിന്ന്​ മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. സ്ഥിരം അപകടമേഖലയായ കുറ്റിപ്പാല വളവില്‍ വെച്ച്‌ ആംബുലന്‍സില്‍നിന്ന്​ നഴ്സ് പുറത്തേക്ക്​വീഴുകയായിരുന്നു. മുന്‍വശത്തെ സീറ്റിലാണ് നഴ്സ് ഇരുന്നിരുന്നത്. ഉടന്‍ തന്നെ ഈ ആംബുലന്‍സില്‍ ഇവരെ മഞ്ചരിയിലേക്ക് എത്തിച്ചു.