തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്തെ അ​ഞ്ച് ജി​ല്ല​ക​ളി​ലാ​യി ന​ട​ന്ന ഒ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ല്‍ 73.12 ശ​ത​മാ​നം പോ​ളിം​ഗ്. തി​രു​വ​ന​ന്ത​പു​രം – 70.04, കൊ​ല്ലം – 73.80, പ​ത്ത​നം​തി​ട്ട – 69.72, ആ​ല​പ്പു​ഴ – 77.40, ഇ​ടു​ക്കി – 74.68 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല തി​രി​ച്ചു​ള്ള വോ​ട്ടിം​ഗ് ശ​ത​മാ​നം.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 59.96 ശ​ത​മാ​ന​വും, കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 66.21 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.

അ​ഞ്ച് ജി​ല്ല​ക​ളി​ലും പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് ജ​നം ഒ​ഴു​കി​യെ​ത്തു​ന്ന​താ​ണ് കാ​ണാ​ന്‍ സാ​ധി​ച്ച​ത്. പ​ല ബൂ​ത്തു​ക​ളി​ലും വ​ലി​യ തി​ര​ക്കു അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പോ​ലും ലം​ഘി​ക്ക​പ്പെ​ട്ടി​രു​ന്നു.