- അജു വാരിക്കാട്
റിപ്പപ്ലിക്കൻ ഗവർണർ ഗ്രെഗ് അബ്ബോട്ട് ചൊവ്വാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിൽ ടെക്സാസ് കോവിഡ് കേസുകൾ ആദ്യമായി ഏറ്റവും കൂടിയ ഒറ്റദിവസത്തെ കണക്കായ 5000 കടന്നു എന്ന് അറിയിച്ചു. കഴിഞ്ഞ മാസത്തെ കണക്കിൽ നിന്ന് തുടർമാനമായി വർദ്ധനവ് ഉണ്ടാകുകയും കേസുകൾ ഇരട്ടിയിലധികവും ആയ സാഹചര്യത്തിൽ ക്ഷുഭിതനായാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഗവർണർ നേരിട്ടത്. കോവിഡ് -19 ന്റെ വ്യാപനം ഒരു വെല്ലുവിളിയല്ലെന്ന് കരുതുന്ന ധാരാളം ആളുകൾ ടെക്സസ് സംസ്ഥാനത്ത് ഇപ്പോഴും ഉണ്ട് , 30 വയസിൽ താഴെയുള്ളവർ വയറസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു ”മറ്റൊരു സ്വകാര്യ ഇന്റർവ്യൂവിൽ ഗവർണർ അബോട്ട് കെബിടിഎക്സ്-ടിവിയോട് പറഞ്ഞു.
ഹ്യുസ്റ്റണിൽ “നമ്മൾ വളരെ വേഗത്തിൽ തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്,” ഹ്യൂസ്റ്റൺ മേയർ സിൽവെസ്റ്റർ ടർണർ പറഞ്ഞു. ഇതൊരു ആരോഗ്യ സംരക്ഷണ പ്രതിസന്ധിയാണ്. വളരെ വ്യക്തമായി പറഞ്ഞാൽ, നമ്മുടെ പരാജയമാണ്, ഉദാഹരണത്തിന്, മാസ്ക് ധരിക്കുന്നതിലും അല്ലെങ്കിൽ സാമൂഹിക അകലം പാലിക്കുന്നതിലും മറ്റൊരാളിൽ സ്വാധീനം ചെലുത്തേണ്ടിവരുന്നത് വളരെ ദയനീയമാണ്. ” വളരെ പ്രകോപിതനായി മേയർ പറഞ്ഞു.
അതെ സമയം അമേരിക്കയിലെ ഏറ്റവും വലിയ പീഡിയാട്രിക് ഹോസ്പിറ്റൽ ആയ ഹ്യുസ്റ്റണിലെ ടെക്സാസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ കുട്ടികളല്ലാത്ത രോഗികളെയും പ്രവേശിപ്പിച്ചു തുടങ്ങി.
കഴിഞ്ഞ വാരാന്ത്യത്തിൽ ടെക്സസ് ആദ്യമായി 4,000 പുതിയ കേസുകൾ ഒറ്റ ദിവസം മറികടന്നതിന് ഒരു ദിവസത്തിനു ശേഷമാണ് പുതിയ അപായ സൂചന നൽകുന്ന ഈ കണക്കുകൾ വരുന്നത്.
പുതിയ കേസുകളിൽ ഉണ്ടാവുന്ന അപകടകരമായ വർദ്ധനവ് കുറയ്ക്കാൻ ശ്രമിക്കുന്ന ടെക്സാസിൽ “അടുത്ത രണ്ട് ആഴ്ചകൾ നിർണായകമാകുമെന്ന്” രാജ്യത്തെ മുൻനിര പകർച്ചവ്യാധി വിദഗ്ധനായ ഡോ. ആന്റണി ഫൗച്ചി ചൊവ്വാഴ്ച വാഷിംഗ്ടണിൽ അറിയിച്ചു.
ടെക്സസിൽ ഇപ്പോഴും ആവശ്യമായ ഹോസ്പിറ്റൽ ബെഡ്ഡുകൾ ഉണ്ട് എന്നാൽ വർധിച്ചു വരുന്ന കേയ്‌സ് ലോഡുകൾ കൈകാര്യം ചെയ്യുവാൻ പുതിയ സ്ഥലങ്ങൾ വേണം. അമേരിക്കയിലെ ഏറ്റവും വലിയ പീഡിയാട്രിക് ഹോസ്പിറ്റൽ ആയ ഹ്യുസ്റ്റണിലെ ടെക്സാസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ ഹ്യൂസ്റ്റണിൽ കൂടുതൽ ആശുപത്രി ബെഡ്ഡുകൾ സ്വതന്ത്രമാക്കാൻ മുതിർന്ന രോഗികളെയും പ്രവേശിപ്പിക്കും എന്ന് അറിയിച്ചു.
ജൂലായ് 31 വരെയുള്ള എല്ലാ പൊതു പരിപാടികളും റദ്ധാക്കി എന്ന് ഹ്യുസ്റ്റൺ മെതഡിസ്റ്റ് ഹോസ്പിറ്റൽ അറിയിച്ചു. ഹ്യൂസ്റ്റൺ ഉൾപ്പെടുന്ന ഹാരിസ് കൗണ്ടിയിലെ കോവിഡ് -19 പോസിറ്റീവ് ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം മെയ് 31 മുതൽ ഏകദേശം മൂന്നിരട്ടിയായി. ഹ്യൂസ്റ്റണിലെ ലിൻഡൺ ബി. ജോൺസൺ ഹോസ്പിറ്റലിലെ ഐസിയു വ്യാഴാഴ്ച രാവിലെ തന്നെ 100 ശതമാനം ശേഷിയിൽ എത്തിയിരുന്നു എന്ന് ഹോസ്പിറ്റൽ സിസ്റ്റം അധികൃതർ പറഞ്ഞു. ബെൻ ടാബ് ഹോസ്പിറ്റൽ ശനിയാഴ്ച വരെ 76 % ഐ സി യു കപ്പാസിറ്റിയിൽ എത്തിയിരുന്നു. അതിനർത്ഥം ഉടനെ തന്നെ എല്ലാ ബെഡ്ഡും നിറയും.
“ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ നിസാരവത്കരിക്കുന്ന പ്രവണത പല ഭാഗത്തും നിന്നും കണ്ടുവരുന്നു. അതുതന്നെയാണ് ഇന്ന് ഈ അവസ്ഥയിൽ എത്തിയതിനു കാരണം”. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സീനിയർ മെഡിക്കൽ സെന്റർ ഡോക്ടർ പറഞ്ഞു.