ബെം​ഗളുരു; ഒറ്റ ദിവസം കുടിച്ച്‌ തീര്‍ത്തത് 45 കോ​ടി​യു​ടെ മ​ദ്യം, ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ തു​റ​ന്ന​തോ​ടെ തിങ്കളാഴ്ച വി​റ്റ​ത് 45 കോ​ടി​യു​ടെ മ​ദ്യം.

കോടികള്‍ കൈവന്ന മദ്യ വില്‍പ്പനയെക്കുറിച്ച്‌ സം​സ്ഥാ​ന എ​ക്‌​സൈ​സ് വ​കു​പ്പാ​ണ് അ​റി​യി​ച്ച​ത്, കര്‍ണ്ണാടകയില്‍ 40 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​ക​ള്‍ തു​റ​ന്ന​ത്.

ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ ഒ​ഴി​കെ​യു​ള്ളി​ട​ത്ത് രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ രാ​ത്രി ഏ​ഴ് ​വ​രെ​യാ​ണ് മ​ദ്യ​ഷോ​പ്പു​ക​ള്‍ തു​റ​ന്ന​ത്, ചി​ല​യി​ട​ങ്ങ​ളി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ നീ​ണ്ട നി​ര​ത​ന്നെ മ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി ദൃ​ശ്യ​മാ​യി​രു​ന്നു,