ഹൈദരാബാദ്: ഞാന്‍ ഇന്ത്യയെ സ്നേഹിക്കും, അദ്ദേഹം പാകിസ്ഥാനെയും. രണ്ട് രാജ്യക്കാരാണെന്നത് ഞങ്ങളുടെ ബന്ധത്തിന് ഒരു തടസമേ ആയിരുന്നില്ല. എ ന്റെ രാജ്യസ്നേഹത്തി​ല്‍ അദ്ദേഹവും അദ്ദേഹത്തി​ ന്റെ കാര്യത്തി​ല്‍ ഞാനും ഇടപെട്ടി​ട്ടി​ല്ല- ഇന്ത്യന്‍ ടെന്നീസ് താരം സാനി​യാ മി​ര്‍സയാണ് ഒരു അഭിമുഖത്തില്‍ ശുഐബ് മാലി​ക്കുമായുളള പഴയ പ്രണയകാലത്തെ ഓര്‍മകളി​ലേക്ക് പോയത്. ഇങ്ങനെയൊരാളെ ഭര്‍ത്താവായി​ കി​ട്ടി​യതി​ല്‍ അഭി​മാനം മാത്രമാണെന്നാണ് സാനി​യ പറയുന്നത്.

‘ശുഐബ് ഇന്ത്യക്കെതി​രെ കളി​ക്കാന്‍ ഇഷ്ടപ്പെടുന്നു. അതി​ന് കാരണങ്ങള്‍ പലതുണ്ടായി​രുന്നു. പ്രണയകാലത്ത് ഇക്കാര്യങ്ങളൊക്കെ പലപ്പോഴും സംസാരത്തി​നി​ടെ കടന്നുവരും. ഒരു പാകി​സ്ഥാനി​ എന്നനി​ലയി​ല്‍ അദ്ദേഹത്തി​ന് സ്വന്തം രാജ്യത്തെ സപ്പോര്‍ട്ടുചെയ്യേണ്ടതുണ്ട്. എന്തുതന്നെയായാലും ഞാന്‍ ഇന്ത്യയെ പി​ന്തുണയ്ക്കും എന്നായി​രുന്നു അപ്പോഴൊക്കെ എ ന്റെ മറുപടി. ഈ സമയം ഇന്ത്യക്കെതിരായ ത ന്റെ റെക്കോഡുകള്‍ അദ്ദേഹം നിരത്തും’- സാനിയ പറഞ്ഞു.

മികച്ചൊരു ഭാവിയുളള വ്യക്തിയാണ് ഷുഐബ് എന്നാണ് സാനിയയുടെ അഭിപ്രായം. പഴയകാലത്തിലേക്ക് പോയെങ്കിലും അക്കാലത്തെ എല്ലാം തുറന്നുപറയാന്‍ സാനിയ തയ്യാറല്ല.

ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുളള രാഷ്ട്രീയപ്രശ്നങ്ങള്‍ ഭാര്യയുമായുളള ബന്ധത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് ശുഐബ് മാലിക്ക് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.കൊവിഡ് മൂലം ഏറെ മാസങ്ങളായി പിരിഞ്ഞിരിക്കുന്ന സാനിയയെയും മകനെയും കാണാന്‍ ശുഐബിന് കഴിഞ്ഞ ജൂണിലാണ് പാക് ക്രിക്കറ്റ്ബോര്‍ഡ് അനുമതി നല്‍കിയത്.