കൊല്ലം: മെയ് 26ന് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴയിലെ ഒരു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഇന്നലെ രോഗമുക്തി. മെയ് 24ന് രോഗം സ്ഥിരീകരിച്ച കല്ലുവാതുക്കല്‍ സ്വദേശിനി(24), ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ചവരായ 45 വയസുള്ള മേലില സ്വദേശിനി, 51 വയസുള്ള തൃക്കരുവ സ്വദേശി എന്നിവരും ജൂണ്‍ 2ന് രോഗം സ്ഥിരീകരിച്ചവരായ ചവറ സ്വദേശി(39), തൃക്കോവില്‍വട്ടം സ്വദേശി(50) എന്നിവരും ജൂണ്‍ 3ന് രോഗം സ്ഥിരീകരിച്ച തഴവ സ്വദേശി(31) എന്നിവരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഏഴുപേരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.