മസ്‌കത്ത്: ഒമാനില്‍ ഞായറാഴ്ച 85 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 64 വിദേശികള്‍ക്കും 21 സ്വദേശികള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,568 ആയി ഉയര്‍ന്നു.

രാജ്യത്ത് 750 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 12 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.