കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ 3 മാസമായി അടഞ്ഞുകിടന്ന മാളുകളടക്കമുള്ള കൂടുതല്‍ വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു. മത്ര, സുഹാര്‍, സുവൈഖ്, സീബ്, ഖുറിയാത്ത്, ഇബ്രി, അല്‍ അശ്കറ എന്നിവിടങ്ങളിലെ മത്സ്യ മാര്‍ക്കറ്റുകളും തുറന്നു.
ആദ്യഘട്ടത്തില്‍ 63 വിഭാഗങ്ങളിലെയും രണ്ടാംഘട്ടത്തില്‍ 54 വിഭാഗങ്ങളിലെയും സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് ഓഫിസ്, ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫിസുകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍, മീഡിയ- പരസ്യ കമ്ബനികള്‍, ലോണ്‍ഡ്രി, തയ്യല്‍ക്കടകള്‍, ക്ലീനിങ് കമ്ബനികള്‍, എസി-വാഷിങ് മെഷീന്‍ സര്‍വീസ് സ്ഥാപനങ്ങള്‍, ക്യാമറ, സിസിടിവി കടകള്‍ എന്നിവയ്ക്കാണ് പുതുതായി പ്രവര്‍ത്തനാനുമതി ലഭിച്ചത്.