മസ്കറ്റ്: കൊവിഡ് വൈറസ് ബാധിച്ച് ഒമാനില്‍ ഇന്ന് പത്ത് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ചുള്ള മരണം 203 ആയി. ഇന്ന് 1177 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 969 പേര്‍ ഒമാന്‍ സ്വദേശികളും 208 പേര്‍ വിദേശികളുമാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 45106ലെത്തി. അതില്‍ 26968 പേര്‍ രോഗമുക്തരായെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.