മസ്കത്ത്: ഒമാനിലെ മുഴുവന്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. രാജ്യത്ത് കോവിഡ് മഹാമാരിയുടെ വ്യാപനം പ്രതിരോധിക്കാനും ആരോഗ്യ, സാമൂഹിക, സാമ്ബത്തിക പ്രത്യാഘാതം ലഘൂകരിക്കാനും ഒത്തൊരുമയോടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയും കൈകൊണ്ടുവരുന്ന നടപടികള്‍ക്ക് സുല്‍ത്താന്‍ അഭിനന്ദനം അറിയിച്ചു. സ്വദേശികളുടെയും വിദേശികളുടെയും കൂട്ടായ സഹകരണത്തോടെ മാത്രമേ മഹാമാരിയെ പ്രതിരോധിക്കാന്‍ കഴിയൂ. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി സുപ്രീം കമ്മിറ്റിയടക്കം വകുപ്പുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ ആളുകളും കര്‍ശനമായും പാലിക്കണമെന്നും സുല്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.