ഒന്നാം മാറാട് കലാപക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന തെക്കേതൊടി ഷാജി, ഈച്ചരന്റെ പുരയിൽ ശശി എന്നിവർക്ക് സുപ്രിംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

പ്രതികൾ കേരളത്തിൽ തങ്ങരുതെന്നും, മംഗലാപുരത്തേക്ക് പോകണമെന്നും കോടതി വ്യവസ്ഥ വച്ചു. അരലക്ഷം രൂപ ജാമ്യബോണ്ടായി കെട്ടിവയ്ക്കണം. മംഗലാപുരം പൊലീസ് സ്റ്റേഷനിൽ എല്ലാ തിങ്കളാഴ്ചയും ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

ഒന്നാം മാറാട് കലാപത്തിനിടെ അബൂബക്കർ എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് രണ്ട് പ്രതികളെയും പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.

2002 ജനവരി 4നാണ് അബൂബക്കർ കൊല്ലപ്പെടുന്നത്. ഒന്നാം മാറാട് കലാപത്തിലെ രണ്ടാമത്തെ കേസാണിത്. ആകെയുള്ള 15 പ്രതികളിൽ ഒരാളെ കീഴ്‌ക്കോടതി വിട്ടയച്ചിരുന്നു