ഒഡീഷയില്‍ പുതുതായി 130 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധയുള്ളവരുടെ എണ്ണം 2,608 ആയി. നിലവില്‍ 1,117 പേര്‍ സംസ്ഥാനത്താകമാനമായി ചികില്‍സയിലുണ്ട്. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് 7 പേര്‍ മരിച്ചു.
പൊതുവില്‍ രോഗവ്യാപനം കുറഞ്ഞ ഒഡീഷയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ കൂട്ടമായി മടങ്ങിയെത്തിയതോടെയാണ് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത് . ഇതുവരെ 4.26 ലക്ഷം പേരാണ് ഒഡീഷയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമായി മടങ്ങിയെത്തിയത്.
ഏപ്രില്‍ 29ന് കുടിയേറ്റത്തൊഴിലാളികള്‍ സംസ്ഥാനത്തെത്തുമ്ബോള്‍ 125 കൊവിഡ് കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മാസത്തിനുള്ളില്‍ കേസുകളുടെ എണ്ണം 1,948 ആയി മാറി.