വാഷിംഗ്ടണ്‍: പിതാവ് ജെയിംസ് പാര്‍നല്‍ സ്പിയേഴ്സുമായുള്ള കേസില്‍ ലോകപ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായികയും ഗാനരചയിതാവും നര്‍ത്തകിയും നടിയുമായ ബ്രിട്നി സ്പിയേഴ്സിന് ലോസാഞ്ചലസ് കോടതിയുടെ അനുകൂല വിധി.
കേസില്‍ ബ്രിട്നിയ്ക്ക് സ്വന്തം അഭിഭാഷനെ തീരുമാനിക്കാമെന്നാണ് വിധി. മകള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നും കോടികള്‍ മൂല്യമുള്ള സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനാവില്ലെന്നുമാണ് ജെയിംസിന്റെ വാദം. ഇക്കാരണം ചൂണ്ടിക്കാട്ടി 2008 മുതല്‍ ബ്രിട്നിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നതും അവരെ നിയന്ത്രിക്കുന്നതും ജെയിംസാണ്.
തന്റെയും സ്വത്തിന്റേയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്നി കഴിഞ്ഞ മാസമാണ് കോടതിയെ സമീപിച്ചത്. താന്‍ സമ്ബാദിച്ച സ്വത്തുക്കള്‍ ഒന്നും തന്നെ അനുഭവിക്കുവാന്‍ തനിക്ക് സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്നി കോടതില്‍ പറഞ്ഞു. കേസ് കുറച്ചു നാളുകളായി കോടതയുടെ പരിഗണനയിലുണ്ടെങ്കിലും ഇത് ആദ്യമായാണ് ബ്രിട്നി കോടതിയില്‍ സംസാരിച്ചത്. അമേരിക്കന്‍ റാപ്പറും നടനുമായ കെവിന്‍ ഫെഡെര്‍ലൈനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം ഉണ്ടായ ചില സംഭവങ്ങളെ തുടര്‍ന്നാണ് ബ്രിട്നിയുടെ രക്ഷകര്‍ത്തൃത്വം പിതാവിനെ കോടതി ഏല്‍പിക്കുന്നത്.
എന്റെ വീട്ടില്‍ ഏത് നിറത്തിലുള്ള പെയിന്റ് അടിക്കണമെന്ന് തീരുമാനിക്കാന്‍ പോലും എനിക്ക് അനുവാദമില്ല, രക്ഷകര്‍തൃത്വത്തിന്റെ പേരില്‍ എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇനിയും ഇത് സഹിക്കാനാകില്ല-
ബ്രിട്ട്‌നി



