ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍‌എം‌സി) ബില്ലിനെതിരെ പ്രതിഷേധിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ‌എം‌എ) നാളെ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ 12 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നു. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഈ സമരം.

അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളത്തെ സൂചന പണിമുടക്കില്‍ ഫലം കണ്ടില്ലെങ്കില്‍ വലിയ സമരങ്ങളിലേക്ക് നീങ്ങാനാണ് ഐ‌എം‌എയുടെ തീരുമാനം. ഓപികള്‍, സ്വകാര്യ പ്രാക്ടീസ്, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളൊന്നും നാളെ നടക്കില്ല. എന്നാല്‍ നാളെ പരിശോധന സമയം കൂട്ടി സമരത്തെ നേരിടാനാണ് ആയുര്‍വേദ ഡോക്ടര്‍മാരുടെ തീരുമാനം.