ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗത്വ വിഷയത്തില്‍ ഇന്ത്യയ്ക്ക് റഷ്യയുടെ പിന്തുണ. റഷ്യയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ചര്‍ച്ചകള്‍ ഇന്ന് മോസ്‌ക്കോയില്‍ നടക്കും. പ്രതിരോധ സഹകരണം അടക്കം മെച്ചപ്പടുത്തുന്ന വിഷയത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഇന്ന് ചര്‍ച്ച നടക്കുന്നത്.
റിക് ഉച്ചകൊടിക്ക് തുടര്‍ച്ചയായാണ് ഇന്ത്യ റഷ്യ നയതന്ത്ര ചര്‍ച്ചകള്‍ മോസ്‌ക്കോയില്‍ നടക്കുന്നത്. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്റെ നേത്യത്വത്തിലുള്ള സംഘം പ്രധാനമായും പ്രതിരോധ സഹകരണ വിഷയത്തിലെ ചര്‍ച്ചകളാകും ഇന്ന് നടത്തുക. റഷ്യയില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷം 42 ശതമാനമാണ് ഇടിവുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം ചൈന നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ ശേഖരിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗത്വ വിഷയത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ഉണ്ടാകും. ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണയ്ക്കും എന്ന് റഷ്യ ആവര്‍ത്തിച്ചിരുന്നു.