തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചനയില്‍ ജസ്റ്റിസ് ഡി കെ ജയിന്‍ സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് തുടങ്ങി. ഗൂഡാലോചന അന്വേഷിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച സമിതിയോടെ പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന്‍. ജസ്റ്റീസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് മുന്‍പില്‍ മൊഴി നല്‍കാനാനെത്തിയതായിരുന്നു നമ്ബി നാരായണന്‍.
സെക്രട്ടറിയേറ്റിലെ അനക്സ് രണ്ടില്‍ നടന്ന സിറ്റിങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജസ്റ്റീസ് ജയിന്‍ മൊഴി രേഖപ്പെടുത്തിയത്. സുപ്രീംകോടതി സമിതിയോടെ പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്. എന്താണ് പറഞ്ഞതെന്ന് പുറത്തുപറയാനാകില്ല. ഇതുവരെയും നീതികിട്ടിയെന്നും ഇനിയും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും നമ്ബി നാരായാണന്‍ പറഞ്ഞു.
തെളിവെടുപ്പ് നാളെയും തുടരും. ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ 2018-ലാണ് സുപ്രീം കാടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.