ദോഹ: ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫൈനൽ മൽസരങ്ങള്‍ ഡിസംബർ 19ന് ഖത്തറില്‍ നടക്കും. എന്നാല്‍ ഖത്തറിലെ ഏതു സ്റ്റേഡിയമാണ് ഫൈനൽ വേദിയാവുകയെന്ന് ഇനിയും വ്യക്തമായിട്ടില്ല.കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ നോക്കൗട്ട് മൽസരങ്ങൾക്കും ഖത്തർ വേദിയായിരുന്നു. പശ്ചിമ സോൺ മത്സരങ്ങൾ സെപ്തംബർ 14 മുതൽ ഒക്ടോബര്‍ 3 വരെ ദോഹയിലാണ് നടന്നത്. കിഴക്കൻ സോൺ മൽസരങ്ങൾക്ക് നവംബർ 18ന് ഖത്തറിൽ തുടക്കമാവും. ചൈന, ഓസ്ട്രേലിയ, ജപ്പാൻ, മലേഷ്യ, ദക്ഷിണ കൊറിയ, തായ്ലൻഡ് ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. കോവിഡ് പ്രതിസന്ധിമൂലം ഗ്രൂപ്പ്തല മത്സരങ്ങള്‍ നീളുകയായിരുന്നു.