കല്ലൂപ്പാറ പുതുശ്ശേരി മുവക്കോട് മഞ്ഞനാംകുഴിയിൽ പരേതനായ എം.ജെ.പോത്തൻ്റെ ഭാര്യ ഏലിയാമ്മ പോത്തൻ്റെ സംസ്കാരം മാർച്ച് 21, ശനിയാഴ്ച 9-30 ന് ഭവനത്തിലെ ശുശ്രൂ’ഷകൾക്ക് ശേഷം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പോലിത്ത അഭി. യാക്കോബ് മാർ ഐറേനിയോസ് തിരുമനസ്സിൻ്റെ നേത്രത്തിലും  ഇടവക വികാരി Rev. Fr. Bino John, അസിസ്റ്റന്റ് വികാരി Rev. Fr. Liji P. Cherian ന്റെയും സാന്നിദ്ധ്യത്തിലും നടത്തപ്പെട്ടു.

COVID-9 നോടനുബന്ധിച്ച് നാട്ടിലുള്ള പ്രതിരോധ നടപടികളോട് പൂർണ്ണമായും സഹകരിച്ച് അമേരിക്കയിലുള്ള മക്കളായ സാലി ഏലിയാസ്സ്, എബ്രഹാം പോത്തൻ, അലക്സ് പോത്തൻ, അലക്സ് പോത്തൻ, സജി എം. പോത്തൻ (Northeast American Diocese Council Member, FOKANA NAtional Committee Member) എന്നിവർ എല്ലാവരും നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി. പ്രിയ മാതാവിനെ അവസാനവട്ടം ഒന്നുകൂടെ കാണുവാനുള്ള വ്യഥ മസ്സിൽ ഒതുക്കി, നാടിൻറെ ആരോഗ്യ പ്രവർത്തനങ്ങളോട് സഹകരിച്ചു അവരുടെ നല്ല മനസ്സിനെ അവരും പ്രശംസിച്ചു.
നാട്ടിലുള്ള മൂത്ത മകൻ എം. പി. ജോൺ (സണ്ണി) (Malankara Orthodox Sabha Managing Committee Member) തന്റെ മറ്റു സഹോദരങ്ങളുടെ അഭാവത്തിൽ വേദനകൾ കടിച്ചമർത്തി എല്ലാവർക്കും വേണ്ടി പ്രിയ അമ്മയെ യാത്രയാക്കി.
ശവസംസ്കാരത്തിലും ഭവനത്തിലെ ശുശ്രൂഷയിലും നാട്ടിൽ നിലവിലുള്ള സാമൂഹിക അകലം പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

കഴിഞ്ഞ ഒരു വർഷമായി ശാരീരിക ബുദ്ധിമുട്ടുകളുമായി കിടപ്പിലായിരുന്ന അമ്മച്ചിയെ മലങ്കര ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവാ, ബോംബെ ഭദ്രാസനാധിപൻ അഭി. ഗീവർഗ്ഗീസ് മാർ കൂറിലോസ് , നിരണം ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ ക്രിസോസ്തമോസ്, യു.കെ /യൂറോപ്പ് ഭദ്രാസനാധിപൻ അഭി . മാത്യൂസ് മാർ തീമോത്തിയോസ്, അമേരിക്കൻ ഭദ്രാസനാധിപൻ അഭി. സക്കറിയാ മാർ നിക്കോളവോസ്,  ബ്രംഹന്നവാർ  ഭദ്രാസനാധിപൻ അഭി. യാക്കോബ് മാർ ഏലിയാസ് , ബാംഗ്ഗുർ ഭദ്രാസനാധിപൻ അഭി. എബ്രാഹം മാർ സെറാഫീം തുടങ്ങിയവരും മറ്റ് അനേകം പ്രമുഖ വ്യക്തികളും ഭവനത്തിലും ആശുപത്രിയിലും സന്ദർശിച്ചിരുന്നു.

ഒരു വർത്തോളമായി അമ്മയുടെ കൂടെ ആശുപത്രിയിലും വീട്ടിലും കൂടെ നിന്ന് അമ്മയുടെ പ്രാഥമിക ആവശ്യങ്ങൾ അടക്കം പരിചരിച്ചിരുന്ന അമേരിക്കയിൽ ഉള്ള മക്കൾ നമുക്കെല്ലാം ഒരു മാതൃകയാണ്,

ശവസംസ്കാര ശുശ്രൂഷകൾക്ക് ഭവനത്തിലും പള്ളിയിലും അഭി. മാത്യൂസ് മാർ തിമോഥിയോസ്, യൂഹാനോൻ മാർ ക്രിസോസ്ത മോസ്, ഗീവർഗ്ഗീസ് മാർ കൂറിലോസ്, യാക്കോബ് മാർ ഐറേനിയോസ് തുടങ്ങിയവർ നേതൃത്വം നൽകി. കൂടാതെ മുൻ മന്ത്രി  Mathew T. Thomas, കേരള കോൺഗ്രസ് നേതാവ്  Joseph M. Puthusseri തടങ്ങി സാമൂഹിക സാമുദായിക രാഷ്ട്രീയ രംഗത്തെ അനേകം പ്രമുഖർ  നേരിട്ടും അല്ലാതേയും അവരുടെ അനുശോചനം അറിയിച്ചു. അഭി. സഖറിയാ മാർ നിക്കോളവോസ്  തിരുമേനിയുടെ അനുശോചനം Rev. Fr. Juby John Kadavumanil വായിച്ചു..

പ്രിയപ്പെട്ട മാതാവിൻ്റെ രോഗാവസ്ഥയിലും വേർപാടിലും നേരിട്ടും അല്ലാതേയും ആശ്വസിപ്പിച്ച അഭിവന്ദ്യ മെത്രാപ്പോലിത്തമാർ, Rev. Fr. M. K. Kuriakose ( Vicar St. Thomas Orthodox Church Philadelphia) Rev. Fr. Dr Raju Varghese ( Vicar St. Mary’s Orthodox Church Suffern NY), Rev. Fr. Sujith Thomas ( Asst. Vicar At. Thomas Orthodox Church Philadelphia), Rev. Fr. Gheevarghese Chalisserry (Vicar St. Peter’s Jacobite Church Philadelphia)  എന്ന ബഹു. വൈദീകർ, സാമൂഹിക സാംസ്കാരിക നേതാക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി എല്ലാവരോടുമുള്ള നിസ്സീമമായ നന്ദിയും സ്നേഹവും കടുംബത്തിനു വേണ്ടി അറിയിക്കുന്നു.