ചെന്നൈ: ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ ചരണ്‍. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ചരണ്‍ ഇക്കാര്യം അറിയിച്ചത്. എസ്പിബിക്ക് ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ചരണ്‍ വ്യക്തമാക്കി. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവേ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
എസ്പിബി ഐസിയുവില്‍ നിന്ന് എക്‌സ്‌ക്ലൂസീവ് ഐസിയുവിലേക്ക് മാറ്റി. അദ്ദേഹത്തിന് ചലിക്കാന്‍ സാധിക്കുന്നുണ്ട്. ഡോക്ടര്‍മാരെ തമ്ബ്‌സ് അപ്പ് കാണിച്ചു. ഡോക്ടര്‍മാരെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്- ചരണ്‍ പറഞ്ഞു.
ഇപ്പോഴും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം എസ്പിബി ലഭ്യമാക്കുന്നുണ്ട്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കുറച്ചു കൂടി നല്ല രീതിയില്‍ ശ്വാസം എടുക്കാന്‍ എസ്പിബിക്ക് സാധിക്കുന്നുണ്ടെന്നും ഇത് അനുകൂല സൂചനയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും ചരണ്‍ വീഡിയോയില്‍ വ്യക്തമാക്കി.