തിരുവനന്തപുരം: റദ്ദാക്കിയതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു. കാരക്കോണം സ്വദേശി അനുവാണ്(28) ജീവനൊടുക്കിയത്. എക്‌സൈസ് ലിസ്റ്റില്‍ എഴുപത്തിയാറാമത് റാങ്കായിരുന്നു അനുവിന്. ഈ ലിസ്റ്റ് റദ്ദാക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അനുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലി ഇല്ലാത്തത് മാനസികമായി തളര്‍ത്തിയെന്ന് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘ആരുടെ മുന്നിലും ചിരിച്ച്‌ അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലാത്തതാണ്’- കുറിപ്പില്‍ പറയുന്നു.