ഡല്‍ഹി എയിംസില്‍ പത്ത് മലയാളികള്‍ ഉള്‍പ്പടെ 479 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്. മെയ് 30 ന് മാത്രം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ 2 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതേസമയം ആരോഗ്യ സുരക്ഷ നടപടികള്‍ ശക്തമാക്കണം എന്ന് ആവശ്യപ്പെട്ട് ഡയറക്ടറുടെ റൂമിന് മുന്‍പില്‍ മൂന്ന് ദിവസമായി നഴ്സുമാരുടെ സമരം തുടരുകയാണ്.ഡല്‍ഹിയിലെ പ്രധാന ചികിത്സാ കേന്ദ്രമായ എയിംസില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് പടരുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതി ഗുരുതരമാണ് സാഹചര്യം.