കൊച്ചി: ബ്ലാക്ക്മെയില്‍ കേസില്‍ താന്‍ പരാതി നല്‍കിയത് സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് നടി ഷംന കാസിം. സുഹൃത്തുക്കള്‍ അടക്കം അങ്ങനെ പറഞ്ഞത് വേദനിപ്പിച്ചു. തട്ടിപ്പ് നടത്തിയത് പ്രൊഫഷണല്‍ സംഘമാണ്. പോലീസ് അന്വേഷണത്തില്‍ തനിക്ക് തൃപ്തിയുണ്ടെന്നും ഷംന പറഞ്ഞു. അതേസമയം മുഖ്യപ്രതികള്‍ക്ക് സിനിമാ ബന്ധമുണ്ടെന്നാണ് സൂചന. പ്രതികളായ മുഹമ്മദ് ഷെരീഫിനും റഫീഖിനുമാണ് സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹെയര്‍സ്റ്റൈലിസ്റ്റുമായി ബന്ധമുണ്ടെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.
ഹെയര്‍സ്റ്റൈലിസ്റ്റായ ചാവക്കാട്ടുകാരനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി തടവില്‍ പാര്‍പ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലും അന്വേഷണം വ്യാപിപ്പിച്ചു. ഇതില്‍ ഒരു യുവതിയടക്കം നാല് പേര് കൂടി പിടിയിലായേക്കും. പെണ്‍കുട്ടികളെ പാലക്കാടും വടക്കാഞ്ചേരിയിലും എത്തിക്കാന്‍ കൂട്ടുനിന്ന ഇടുക്കിക്കാരിയെയും പോലീസ് തിരയുന്നുണ്ട്. അതേസമയം കേസില്‍ നടിയുടെ നമ്ബര്‍ നല്കിയ നിര്‍മാതാവിനെ പോലീസ് ചോദ്യം ചെയ്യും. തൃശൂര്‍ സ്വദേശിയായ നിര്‍മാതാവാണ് ഷംന കാസിമിന്റെ നമ്ബര്‍ നല്‍കിയത്.
്്്അതേസമയം കേസില്‍ സിനിമാക്കാര്‍ക്ക് പങ്കില്ലെന്ന് ബി ഉണ്ണികൃഷ്ണന് പറഞ്ഞു. സിനിമാ മേഖലയിലെ ആര്‍ക്കും ഈ തട്ടിപ്പില്‍ പങ്കില്ല. മാഫിയ സംഘത്തെ സിനിമയില്‍ നുഴഞ്ഞു കയറാന്‍ അനുവദിക്കില്ലെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. ഷംനയെ വിളിച്ചത് റഫീഖിന്റെ സഹോദരന് ഹാരിസാണ്. ഇയാളെ പിടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ മുഖ്യ ആസൂത്രണം നടത്തിയ ബന്ധുവായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഇവരാണ് ഷംനയുടെ വിവാഹാലോചന പ്ലാന്‍ ചെയ്തത്. റഫീഖിന്റെ പെണ്‍സുഹൃത്തായ ഇടുക്കി സ്വദേശിനിയാണ് ഷംനയെ ഫോണിലൂടെ വിളിച്ചത്.
ഇടുക്കിക്കാരിെ സുഹൃത്തിന്റെ പേര് മീരയെന്നാണ്. ഇവരാണ് യുവതികളെ പാലക്കാട്ടേക്ക് വിളിച്ചുവരിത്തിയത്. രണ്ട് കേസ് കൂടി പ്രതികള്‍ക്കെതിരെ എടുത്തിട്ടുണ്ട്. ആറ് കേസുകളാണ് ഇവര്‍ക്കെതിരെയുള്ളത്. സിനിമാ, പരസ്യ ചിത്രീകരണങ്ങള്‍ക്കെന്ന പേരില്‍ പെണ്‍കുട്ടികളെ വാളയാറിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവെച്ചു എന്നായിരുന്നു പരാതികള്‍ എല്ലാം. കൂടുതല്‍ പേരെ ഇവര്‍ തട്ടിപ്പിന് ഇരയാക്കി എന്നാണ് പോലീസ് പറയുന്നു. റിസപ്ഷനിസ്റ്റുകളും ഇവന്റ് മാനേജ്മെന്റ് ജീവനക്കാരും അടക്കം നിരവധി പേര് തട്ടിപ്പിന് ഇരയായിട്ടുണ്ട്. ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് ഒരു പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.