മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, കലാഭവന്‍ മണി, ജയറാം തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ഇന്ദ്രജ. 90കളുടെ അവസാനത്തിലും 2000ത്തിലും തിളങ്ങി നിന്ന നടി ചെറിയ സമയത്തിനുള്ളി മികച്ച പ്രേക്ഷകരെ സ്വന്തമാക്കുകയായിരുന്നു. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് നടിയുടെ ഒരു അഭിമുഖമാണ്. ഡ്രീം റോളിനെ കുറിച്ചായിരുന്നു നടിയുടെ വാക്കുകള്‍.
മലയാളത്തില്‍ ഒരു ഡ്രീം റോള്‍ ആഗ്രഹിക്കേണ്ട വിധം വളര്‍ന്ന കലാകാരിയായി തന്നെ സ്വയം വിലയിരുത്താന്‍ താല്‍പ്പര്യമില്ലെന്ന് നടി ഇന്ദ്രജ.
ഇനിയും ചെയ്തിട്ടില്ലാത്ത ഒരുപാട് വേഷങ്ങള്‍ ചെയ്ത ശേഷം അങ്ങനെയൊരു ചിന്ത വന്നേക്കാമെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ മനസ്സില്‍ ഡ്രീം റോളിനെക്കുറിച്ച് ഒരു മോഹമില്ലെന്നും ഇന്ദ്രജ പറയുന്നു. മലയാളത്തിലെ സീനിയര്‍ താരം ഉര്വശിയോടൊക്കെയാണ് ഡ്രീം റോളിനെക്കുറിച്ച് ചോദിക്കേണ്ടതെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ പങ്കെടുത്ത ഇന്ദ്രജ വ്യക്തമാക്കുന്നു.
തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ഇന്ദ്രജ മമ്മൂട്ടി മോഹന്‍ലാല്‍ ജയറാം സുരേഷ് ഗോപി തുടങ്ങി എല്ലാ സൂപ്പര്‍ താരങ്ങളുടെയും നായികയായി അഭിനയിച്ചിരുന്നു ‘അമ്മ വേഷങ്ങള്‍ ചെയ്യാം പക്ഷേ അത് ലീഡ് റോള്‍ ആയിരിക്കണം. ഒരു സിനിമയുടെ ഗതി നിര്‍ണ്ണയിക്കുന്ന കഥാപാത്രം ആയിരിക്കണം.
അതാകുമ്പോള്‍ അമ്മ വേഷമാകുമ്പോഴും പ്രശ്നമില്ല. അത് ഞാന്‍ നായികയായി അഭിനയിക്കുന്ന സമയത്തും പ്രശ്നമില്ലായിരുന്നു. പിന്നെ എനിക്ക് ഡ്രീം റോള്‍ എന്ന ഒരു കാര്യമില്ല. കാരണം ഒരു ഡ്രീം റോള്‍ ചെയ്യാനായ വിധം ഒരുപാടു കഥാപാത്രങ്ങള്‍ അഭിനയിച്ച നടിയല്ല ഞാന്‍. ഉര്‍വശി ചേച്ചിയോടൊക്കെ വേണമെങ്കില്‍ ഡ്രീം റോളിനെക്കുറിച്ച് ചോദിക്കാം എന്നെ സംബന്ധിച്ച് ഇനിയും ഒട്ടേറെ ദൂരം പോകാനുണ്ട്. അത് കഴിഞ്ഞു എന്റെ ഡ്രീം റോളിനെക്കുറിച്ച് ഞാന്‍ പറയാം’. ഇന്ദ്രജ പറയുന്നു.