സ്പാനിഷ് മധ്യനിര താരം എഡു ഗാർസ്യ എടികെ മോഹൻബഗാൻ വിട്ടെന്ന് റിപ്പോർട്ട്. എടികെ വിട്ടെങ്കിലും താരം ഐഎസ്എലിൽ തന്നെ തുടരുമെന്നാണ് സൂചന. ഐഎസ്എൽ അപ്ഡേറ്റുകൾ പിന്തുടരുന്ന മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം അറിയിച്ചത്. ഏത് ക്ലബിലേക്കാണ് ഗാർസ്യ കൂടുമാറുകയെന്ന് വ്യക്തമല്ല.

2017-18 സീസണിൽ ബെംഗളൂരു എഫ്സിക്കായി കളിച്ച ഈ അറ്റാക്കിംഗ് മിഡ്ഫീൽഡർ 2019-20 സീസണുകളിലാണ് എടികെയിലെത്തിയത്. സീസണിൽ ഗംഭീര പ്രകടനം നടത്തിയ താരം എടികെയുടെ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 9 ഗോളുകളും 31കാരനായ താരം നേടി. കഴിഞ്ഞ സീസണിൽ പരുക്കേറ്റ താരം ആകെ 11 മത്സരങ്ങൾ മാത്രമാണ് കളിച്ചത്.

ഏത് ക്ലബിലേക്കെന്ന കൃത്യമായ സൂചന ലഭിച്ചിട്ടില്ലെങ്കിലും ഹൈദരാബാദ് എഫ്സിയിലേക്കാണ് ഗാർസ്യ കൂടുമാറിയിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ.