മസ്കത്ത്: നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള എംബസിയുടെ വിളിക്കായി കാത്തിരിക്കാതെ ഹനീഫ യാത്രയായി. ഗാലയിലെ ടീജാന്‍ കമ്ബനിയിലെ ജീവനക്കാരനായ തൃശൂര്‍ കുമ്ബളക്കോട് പഴയന്നൂര്‍ തെക്കേക്കളം വീട്ടില്‍ മുഹമ്മദ് ഹനീഫ (53) ആണ് മരിച്ചത്. രണ്ടുദിവസം മുമ്ബ് പനി ബാധിച്ചിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുമാസം മുമ്ബ് ഇദ്ദേഹത്തിെന്റ മൂത്ത മകള്‍ ആഷിഫ മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് പോകാനുള്ള ശ്രമങ്ങള്‍ നടത്തിവരുകയായിരുന്നു.
എംബസിയുടെ വിളിക്കായി കാത്തിരിക്കാതെ ഹനീഫ യാത്രയായി
