കൊല്ലം: ഉത്ര കൊലക്കേസിലെ മുഖ്യപ്രതി സുരജിന്റെ കസ്റ്റഡി നീട്ടി. നാല് ദിവസത്തേയ്ക്കാണ് കസ്റ്റഡി നീട്ടിയത്. പാന്പ് പിടുത്തക്കാരന് സുരേഷിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. നടപടി പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയടെതാണ്.
സുരജിന്റെ അമ്മയെയും സഹോദരിയെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തില്‍ കുടുംബാംഗങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് അന്വേഷണ സംഘം.
അതിനിടെ ഉത്ര കൊലപാതകത്തില്‍ അന്വേഷണസംഘം ബാങ്ക് ലോക്കര്‍ പരിശോധന പൂര്‍ത്തിയാക്കി. 10 പവന് ലോക്കറില്‍ നിന്ന് കണ്ടെത്തി. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രതി സൂരജിനെയും ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.