അഹമ്മദാബാദ്: ഷാരൂഖ് ഖാൻ – ദീപിക പദുകോൺ ചിത്രം പത്താനെതിരെ ബജ്റംഗ്ദൾ പ്രതിഷേധം ശക്തമാകുന്നു. അഹമ്മദാബാദില്‍ മാളിൽ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

അഹമ്മദാബാദിലെ ആല്‍ഫവന്‍ മാൾ തീയറ്ററിലാണ് പ്രവർത്തകർ അതിക്രമം നടത്തിയത്. ഷാരൂഖിന്‍റെയും ദീപികയുടെയും കട്ടൗട്ടുകള്‍ ഇവര്‍ കീറി നശിപ്പിച്ചു. സിനിമ റിലീസ് ചെയ്യരുതെന്ന മുന്നറിയിപ്പും ഇവര്‍ നൽകി.

സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്തതോടെ ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗാനരംഗത്ത് ദീപിക കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചതിലൂടെ മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം.