സോഷ്യല്‍ മീഡിയയിലൂടെ താന്‍ അഭിനയിച്ച പഴയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ബാബു ആന്‍റണി പങ്കുവയ്ക്കാറുണ്ട്. മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് ക്‌ളൈമാക്‌സില്‍ വില്ലനെ നേരിടുന്ന രംഗം ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന സിനിമയില്‍ നിന്നും നീക്കം ചെയ്തതിനെക്കുറിച്ച്‌ പങ്കുവയ്ക്കുകയാണ് ബാബു ആന്‍റണി.

ബാബു ആന്‍റണിയുടെ കുറിപ്പ്

‘ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന സിനിമയില്‍ പ്രിയന്‍, മോഹന്‍ലാല്‍ എന്നിവരോടൊപ്പം സൂഫി വേഷത്തിലാണ് ഞാന്‍ എത്തിയത്. ഞാന്‍ ഏറ്റവും ആസ്വദിച്ച വേഷങ്ങളില്‍ ഒന്നാണത്. ക്ലൈമാക്സില്‍ വില്ലനെ താഴെയിറക്കാന്‍ നായകനുമായി കൈകോര്‍ക്കുന്ന ഒരു നല്ല പോരാട്ടം ചിത്രത്തില്‍ എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഈരംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളില്‍ എത്തിയില്ല. അന്ന് എനിക്ക് സിനിമകളില്ലാത്തതിനാല്‍ ഈ വേഷം എനിക്ക് മലയാള സിനിമകളില്‍ ഒരു പുതിയ വഴിത്തിരിവ് നല്‍കുമായിരുന്നു. എന്റെ ഓര്‍മ്മ പുതുക്കിയതിന് ആരാധകര്‍ക്ക് നന്ദി’- ബാബു ആന്റണി കുറിക്കുന്നു.