താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങള്‍ കാണാന്‍ എന്നും ആരാധകര്‍ക്ക് കൗതുകമാണ്. ഒട്ടുമിക്ക താരങ്ങളും ഇടയ്‌ക്കൊക്കെ ഓര്‍മകളുടെ ആല്‍ബത്തില്‍ നിന്നും തങ്ങളുടെ പഴയകാലചിത്രങ്ങള്‍ പൊടിതട്ടിയെടുത്ത് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടിയും അവതാരകയുമായ പേളി മാണിയുടെ കുട്ടിക്കാലചിത്രങ്ങളിലൊന്നാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അച്ഛന്റെ കയ്യില്‍ നിറച്ചിരിയുമായി ഇരിക്കുകയാണ് കൊച്ചു പേളി.ആദ്യ കണ്‍മണിയെ കാത്തിരിക്കുകയാണ് പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷും. അടുത്തിടെയാണ് ഈ സന്തോഷവാര്‍ത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ പേളിയും ശ്രീനിഷും ആരാധകരുമായി പങ്കുവച്ചത്. നിരവധി പേരാണ് പേളിക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയത്. ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറഞ്ഞ് ഒരു വീഡിയോയും പേളി പോസ്റ്റ് ചെയ്തിരുന്നു. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. “ഞങ്ങള്‍ പ്രൊപ്പോസ് ചെയ്ത് രണ്ട് വര്‍ഷമാകുന്നു…ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു ശ്രീനിഷ്..” എന്നു പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനകളും വേണമെന്നും പേളി മാണി കുറിച്ചിട്ടുണ്ട്. അച്ഛനാവുന്ന സന്തോഷം ശ്രീനിഷും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
പേളി ഇഷ്ട ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിന്റെ ഒരു വീഡിയോയാണ് ശ്രീനിഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചത് ഫുഡ് മുഖ്യം ബിഗിലേ എന്ന ക്യാപ്ഷനോടെയാണ് ശ്രീനിഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ശ്രീനിഷും പേളിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ആര്‍ഭാടങ്ങളൊന്നുമില്ലാതെയായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
പേളിഷ് എന്നെഴുതിയ മനോഹരമായ കേക്ക് മുറിച്ചുകൊണ്ടായിരുന്നു ഇരുവരും തങ്ങളുടെ സ്‌പെഷല്‍ ഡേ ആഘോഷിച്ചത്. സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള പേളിക്കും ശ്രീനിഷിനും ആരാധകര്‍ നല്‍കിയ പേരാണ് പേളിഷ് എന്നത്. അതേ പേരില്‍ ഇരുവരും ഒന്നിച്ച് ഒരു വെബ് സീരീസും ആരംഭിച്ചിരുന്നു. എത്ര പെട്ടെന്നാണ് ഒരു വര്‍ഷം കടന്നുപോയത്, വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു വിവാഹവാര്‍ഷിക ദിനത്തില്‍ പേളി പറഞ്ഞത്.