ടോക്കിയോ: ഈശോ സഭയുടെ മുന്‍ സുപ്പീരിയര്‍ ജനറാള്‍ ഫാ. അഡോള്‍ഫോ നിക്കോളാസ് ടോക്കിയോയില്‍ നിര്യാതനായി. 84 വയസ്സായിരിന്നു. ഏതാനും നാളുകളായി അസുഖബാധിതനായിരുന്ന അദ്ദേഹം ബുധനാഴ്ച നിത്യതയിലേക്ക് യാത്രയാകുകയായിരിന്നു. സ്‌പെയിനിലെ പലന്‍സ്യായില്‍ 1936ല്‍ ജനിച്ച അദ്ദേഹം 1967 മാര്‍ച്ചിലാണ് വൈദികപട്ടം സ്വീകരിച്ചത്. 2008മുതല്‍ 2016വരെയായിരുന്നു അദ്ദേഹം ഈശോസഭാ ജനറലായി സേവനം അനുഷ്ഠിച്ചത്. ഫാ. അഡോള്‍ഫോയുടെ മരണത്തില്‍ നിലവിലെ സുപ്പീരിയര്‍ ജനറല്‍ ഫാ. അര്‍തൂറൊ സോസ അനുശോചനം രേഖപ്പെടുത്തി.