ടെഹ്റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത മൂന്നു പേർക്ക് കൂടി വധശിക്ഷ വിധിച്ചു. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലാണ് ഇറാൻ കോടതി വധശിക്ഷ വിധിച്ചത്. ഇതോടെ പ്രക്ഷോഭത്തിൽ പങ്കെടുത്തതിനു വധശിക്ഷ ലഭിച്ചവരുടെ എണ്ണം 17 ആയി.
ഇതിൽ നാലു പേരെ ഇതിനോടകം വധിച്ചിട്ടുണ്ട്. രണ്ടു പേരെ ശനിയാഴ്ചയാണ് വധിച്ചത്. പാരാ മിലിറ്ററി ഫോഴ്സ് ഉദ്യോഗസ്ഥനെ വധിച്ച കുറ്റത്തിനാണ് ഇവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
വധശിക്ഷയ്ക്ക് എതിരായി രണ്ടു പേർ നൽകിയ ഹർജി ഇറാൻ സുപ്രീം കോടതി തള്ളി. ഇവരുടെ ശിക്ഷ ഉടൻ നടപ്പാക്കും എന്നാണ് സൂചന.