അടുത്ത സീസണില്‍ ഇറ്റാലിയന്‍ സ്‌ട്രൈക്കറായ ആന്ദ്രേ ബെലോട്ടിയെ ടീമിലെത്തിക്കാന്‍ ആഴ്‌സണല്‍ രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എസി മിലാന്‍, റോമ, ഫിയോറന്റീന, നാപ്പോളി എന്നീ ക്ലബുകള്‍ ബെലൊട്ടിക്കായി രംഗത്തുണ്ടെന്ന് ടുട്ടോസ്‌പോര്‍ട് വ്യക്തമാക്കുന്നു.

ഒരു വര്‍ഷം മാത്രം കരാര്‍ ബാക്കിയുള്ള ബെലൊട്ടിക്കായി 34 മില്യണ്‍ യൂറോയാണ് ടോറിനോ ആവശ്യപ്പെടുന്നത്.