ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ കേസുകളില്‍ മേയ്​ ഒന്നിനുശേഷം വന്‍ വര്‍ധന. ഒരാഴ്​ചക്കിടെ 61,000 പേര്‍ക്ക്​ രോഗം ബാധിച്ചു. രോഗബാധിതരുടെ എണ്ണം 2.35 ലക്ഷം കടന്നു. 6,600ല്‍ അധികം മരണവും രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തു. ഇതോടെ രോഗബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയേയും മറികടന്നു. ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 2,34,531 ആണ്​. ലോകരാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ആറാംസ്​ഥാനത്താണ്​ ഇന്ത്യ. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 9,000ത്തില്‍ അധികം പേര്‍ക്ക്​ രോഗം സ്ഥിരീകരിച്ചിരുന്നു.