കൊച്ചി: ഇന്‍ഫോ പാര്ക്കിന് സമീപം വഴിയരികില്‍ കണ്ടെത്തിയ മൃതദേഹം കൊല്ലം ആയൂര്‍ സ്വദേശി ദിവാകരന്റേതാണെന്ന് തിരിച്ചറിഞ്ഞു. പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും, നമ്ബറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ദിവാകരനാണെന്ന് തിരിച്ചറിഞ്ഞത്.
മുഖത്ത് മുറിവുകള്‍ ഉണ്ട്. ഷര്‍ട്ടിലും നിലത്തും രക്തവും ഉണ്ടായിരുന്നു. ഇന്‍ഫോപാര്‍ക്ക് കരിമുഗള്‍ റോഡില്‍ മെമ്ബര്‍ പടിക്ക് സമീപമാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.