ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് ഫുട്ബോള്‍ പ്രേമികളെ ആകെ ആവേശത്തിലാക്കാന്‍ പോകുന്ന പോരാട്ടമാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുന്നത് ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണും ലയണല്‍ മെസ്സി എന്ന സൂപ്പര്‍സ്റ്റാര്‍ നയിക്കുന്ന ബാഴ്സലോണയും. ബയേണ്‍ മ്യൂണിക്കിന്റെ ഗംഭീര ഫോം അവര്‍ക്ക് പ്രതീക്ഷ നല്‍കുമ്ബോഴും മെസ്സി എന്ന ഒരൊറ്റ മനുഷ്യന്‍ മതി ബാഴ്സലോണക്ക് ജയിക്കാന്‍ എന്നത് മത്സരത്തെ പ്രവചനാതീതമാക്കുന്നു.
പ്രീക്വാര്‍ട്ടറില്‍ മെസ്സിയുടെ മികവില്‍ തന്നെ നാപോളിയെ വീഴ്ത്തിയാണ് ബാഴ്സലോണ ക്വാര്‍ട്ടറിലേക്ക് എത്തിയത്. പരിക്കേറ്റ് മാസങ്ങളായി വിശ്രമത്തില്‍ കഴിയുക ആയിരുന്ന ഡെംബലെ തിരികെ ടീമില്‍ എത്തിയതിന്റെ ഊര്‍ജ്ജം ബാഴ്സലോണക്ക് ഉണ്ട്. ഡെംബലെ ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങില്ല എങ്കിലും ബെഞ്ചികല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ലാലിഗയിലെ നിരാശ നാപോളിക്ക് എതിരായ വിജയത്തോടെ ബാഴ്സലോണ മറന്നിരിക്കുകയാണ്. ബയേണ്‍ വലിയ വെല്ലുവിളി ആണെങ്കിലും അവരെ മറികടക്കാന്‍ ആകും എന്ന് സെറ്റിയനും വിശ്വസിക്കുന്നു.
ബയേണ്‍ ചെല്‍സിയെ 7-1ന് തകര്‍ത്താണ് ക്വാര്‍ട്ടറില്‍ എത്തിയത്. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്താന്‍ ആകും എന്ന് തന്നെ ജര്‍മ്മന്‍ ചാമ്പ്യന്നാര്‍ വിശ്വസിക്കുന്നു. അപാര ഫോമില്‍ ഉള്ള ലെവന്‍ഡോസ്കി തന്നെയാണ് ബയേണിനെ നയിക്കുന്നത്. ഇതുവരെ ഈ സീസണ്‍ ചാമ്ബ്യന്‍സ് ലീഗില്‍ 13 ഗോളുകളാണ് ലെവന്‍ഡോസ്കി നേടിയത്. ഇന്ന് ടെര്‍ സ്റ്റേഗനെയും മറികടക്കാന്‍ ആകും എന്ന് ലെവന്‍ഡോസ്കി വിശ്വസിക്കുന്നു. ലെവന്‍ഡോസ്കി മാത്രമല്ല ബയേണ്‍ ടീം മുഴുവനായി നല്ല ഫോമിലാണ് ഇപ്പോള്‍ ഉള്ളത്. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്. തത്സമയം സോണി നെറ്റ്വര്‍ക്കില്‍ കാണാം