ഇന്ധനവില വർധനവിനെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ്‌ നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന സമരത്തിന്റെ ഭാഗമായി പകൽ 11 മുതൽ 11.15 വരെ നിരത്തിലുള്ള മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട്‌ പ്രതിഷേധിക്കും.

സ്വകാര്യ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമാകും. ആംബുലൻസിന്‌ യാത്രാസൗകര്യം സമര വളന്റിയർമാർ ഉറപ്പുവരുത്തും. പെട്രോൾ, ഡീസൽ വിലവർധന റോഡ് ട്രാൻസ്പോർട്ട് വ്യവസായത്തിന്റെ നട്ടെല്ല് ഒടിച്ചതായി സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു.