ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യം തുടരുന്നതിനിടെ ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ ഇന്നു കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് മാധ്യമങ്ങള്‍. നാളെ റഷ്യയിലെ മോസ്‌കോയില്‍ നടക്കുന്ന വിക്ടറി പരേഡിനിടെ ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
വിക്ടറി പരേഡില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം ചൈനീസ് പ്രതിരോധ മന്ത്രിയും പങ്കെടുക്കുന്നുണ്ട്. മൂന്നു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം റഷ്യയിലെത്തിയിരുന്നു.