ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : മൂന്നാംഘട്ട ചര്‍ച്ച നാളെലഡാക്ക്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, മൂന്നാംഘട്ട ചര്‍ച്ച ചൊവ്വാഴ്ച നടക്കും. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള മൂന്നാം കോര്‍പ്‌സ് കമാന്‍ഡര്‍ ലെവല്‍ യോഗം ചൊവ്വാഴ്ച നടക്കും. രാവിലെ 10.30ന് യോഗം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ചൈനീസ് ഭാഗത്തെ മോള്‍ഡോയിലാണ് ആദ്യത്തെ രണ്ടു ചര്‍ച്ചകളും നടന്നിരുന്നത്. എന്നാല്‍ ഇത്തവണ യോഗം ഇന്ത്യന്‍ ഭാഗത്ത് ചുഷുളില്‍ നടക്കും. സൈനികര്‍ പിന്മാറുന്നതിന് ഇരുപക്ഷവും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നതാണ് യോഗത്തിന്റെ അജണ്ട. 14 കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിംഗ് ആണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത്. ജൂണ്‍ ആറിനും 22നുമാണ് ആദ്യ രണ്ടു കോര്‍പ്‌സ് കമാന്‍ഡര്‍ ലെവല്‍ ചര്‍ച്ചകള്‍ നടന്നിരുന്നത്.