ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് 88 വയസ്. ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനപ്പെട്ട അഭിമാനങ്ങളിൽ ഒന്നായ വ്യോമസേന രാജ്യത്തിന്റെ ആത്മ വിശ്വാസത്തിന്റെ കൂടി പ്രതീകമാണ്. നഭ സ്പർശം ദീപ്തം ഈ ആപ്തവാക്യത്തിന്റെ ചിറകിന് താഴെ 88 വർഷങ്ങളായി ഇന്ത്യൻ വ്യോമസേനയുടെ സുരക്ഷയും സംരക്ഷണവും അനുഭവിക്കുകയാണ് ഇന്ത്യ.
ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബർ 8നാണ് ഇന്ത്യൻ വ്യോമസേന രൂപീകൃതമായത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേന അത് മാറുകയും ചെയ്തിരിക്കുന്നു. 1.7 ലക്ഷം അംഗങ്ങളിൽ അധികം ഉൾക്കൊള്ളുന്നതാണ്ള്ക്കൊി ഇന്ന് ഇന്ത്യൻ വ്യോമസേന. 1947-48 ഒന്നാം ഇന്ത്യ–പാക്ക് യുദ്ധത്തിൽ തുടങ്ങി 1962 ലെ ഇന്ത്യ–ചൈന യുദ്ധം 1965 രണ്ടാം ഇന്ത്യ–പാക്ക് യുദ്ധം 1971 ബംഗ്ലദേശ് വിമോചനം 1971 ലെ ബംഗ്ലദേശിലെ മേഘ്ന ഹേലി ബ്രിജ് ആക്രമണം എന്നിവയിലായിരുന്നു ആദ്യകാലത്ത് ഇന്ത്യൻ വ്യോമസെന ശൌര്യം അറിയിച്ചത്. പിന്നിടിങ്ങോട്ട് 1971 ബംഗ്ലദേശിലെ ടൻഗെയ്ൽ എയർ ഡ്രോപ് , 1984 സിയാച്ചിനിലെ ഓപ്പറേഷൻ മേഘ്ദൂത് 1987 ഓപ്പറേഷൻ പൂമാലയ് – ജാഫ്ന, ശ്രീലങ്ക 1988 ഓപ്പറേഷൻ കാക്ടസ് – മാലദ്വീപ് അട്ടിമറി പരാജയപ്പെടുത്തൽ 1999 കാർഗിൽ യുദ്ധത്തിന്റെ ഭഗമായ നിർണ്ണായക ഓപ്പറേഷൻ സഫേദ് സാഗർ 2019 ബാലാക്കോട്ട് പ്രത്യാക്രമണം തുടങ്ങിയ ദൌത്യങ്ങളിലൂടെയും ഇന്ത്യൻ വ്യോമസേനയുടെ രാജ്യത്തിന്റെ കരുത്തായി.
ചൈന , പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ അടക്കം ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ നേരിട്ടും ആഭ്യന്തര മേഖലയിലെ ദുരന്തമുഖങ്ങളിൽ സേവനം എത്തിച്ചും സജീവമായി നിലയുറപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. റാഫാൽ കൂടി കൂട്ടിച്ചേർക്കപ്പെട്ടതോടെ ഏത് വെല്ലുവിളികളെയും ഭീഷണിയേയും നേരിടാൻ ഇന്ത്യൻ വ്യോമസേന ഇപ്പോൾ സജ്ജമാണ്.
പ്രതിരോധമേഖലയെ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന ആധുനികവത്ക്കരിക്കപ്പെടുന്ന വേളയിലാണ് 88 ആം വ്യോമസേന ദിനം. എതിരാളികളുടെ ചിന്തകൾക്ക് അപ്പുറമുള്ള ഇരട്ടി വേഗതയും ക്യത്യതയും ആണ് 88 വർഷം പൂർത്തിയാക്കുമ്പോൾ ഇന്ത്യൻ വ്യോമസേനയുടെ സവിശേഷതയായി മാറികഴിഞ്ഞു. റാഫാലുകൾ കൂടി ചേർന്ന ശേഷമുള്ള ആദ്യ വ്യോമസേന ദിനം എന്നതും ഈ വ്യോമസേന ദിനത്തിലെ പ്രത്യേകത ആണ്. സർവസൈന്യാധിപൻ രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യോമസേനാ ദിനത്തിൽ അംഗങ്ങൾക്ക് ആശംസകൾ നേർന്നു.