ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു,എസ്,എ കേരളാ ഘടകം ന്യൂ ജേഴ്‌സി ചാപ്റ്ററർ രൂപീകരിച്ചതിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ഐ ഓ സി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ നിർവ്വഹിച്ചു. മേയ് 29 നു ചേർന്ന വീഡിയോ കോൺഫ്രൻസ് മീറ്റിംഗിൽ ഐഓസി യു.എസ്.എ. പ്രസിഡന്റ് മൊഹിന്ദർ സിംഗ് ഗിൽസിയൻ , വൈസ് ചെയർമാൻ ജോർജ് എബ്രഹാം, ഐഓസി സീനിയർ വൈസ് പ്രസിഡന്റ് ഹർഭജൻ സിംഗ്, കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട്, ചെയർമാൻ തോമസ് മാത്യു മറ്റ് സീനിയർ നേതാക്കൾ തുടങ്ങിയവർ പുതിയ ചാപ്റ്ററിനു ആശംസകൾ അറിയിച്ചു, ചടങ്ങിൽ ന്യു ജേഴ്‌സി ചാപ്റ്റർ പ്രതിനിധികളെ നാഷണൽ നേതൃത്വത്തിന് പരിചയപ്പെടുത്തി. അമേരിക്കയിൽ എ ഐ സി സി യുടെ അംഗീകാരം ഇല്ലാതെ അവിടവിടെയായി മുളച്ച് പൊങ്ങുന്ന സംഘടനകളേയും അത്തരം സംഘടനകളിൽ പ്രവർത്തിക്കുന്നവരേയും ഐ ഓ സിയുടെ കീഴിൽ ഒരുമിച്ച് കൊണ്ട് പോകുന്നതിന്റെ ആവശ്യകത യോഗത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളും പങ്കുവെച്ചു, കോൺഗ്രസ് പാർട്ടിക്ക് ശക്തി പകരുവാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു.
മീറ്റിംഗിൽ പ്രസിഡന്റ് രാജീവ് മോഹൻ, ജനറൽ സെക്രട്ടറിമാർ ജോസഫ് ഇടിക്കുള, ബിജു വലിയകല്ലുങ്കൽ. സെക്രട്ടറിമാരായ എൽദോ പോൾ, ജോഫി മാത്യു, വൈസ് പ്രസിഡന്റ്മാരായ ഷിജോ പൗലോസ്, മേരി ജോബ് , ഐ ടി വിഭാഗം ചെയർ ബിജു ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ മോബിൻ സണ്ണി, സാജു മാരോത്ത് ജെയിംസ് ജോർജ് ,നിഷാദ് ബാലൻ, വർഗീസ് തോമസ്, ബൈജു വർഗീസ്, റോയ് മാത്യു, ടോം കടിമ്പള്ളി, ബിജു കുര്യൻ, കൂടാതെ നാഷണൽ കമ്മറ്റിയെ പ്രതിനിധീകരിച്ചു പോൾ കറുകപ്പള്ളിൽ, യോഹന്നാൻ ശങ്കരത്തിൽ, വിശാഖ് ചെറിയാൻ, സതീഷ് നായർ, ജേക്കബ് പടവത്ത് , ഉഷാ ജോർജ് അടക്കം അനേകം പ്രതിനിധികൾ സംസാരിച്ചു.
വാർത്ത : ജോസഫ് ഇടിക്കുള.