ദുബായ്; ഇന്ത്യയില്‍ നിന്ന് അംഗീകൃത വാക്സീന്‍ എടുത്തവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി.ഗോ എയര്‍, ഇന്‍ഡിഗോ വിമാനക്കമ്ബനികളാണ് ഇതു സംബന്ധിച്ച് അറിയിപ്പു നല്‍കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നു ഗോ എയര്‍ വിമാന സര്‍വീസുകളുണ്ട്.
ദുബായിലേക്കുള്ളവര്‍ക്ക് ജിഡിആര്‍എഫ്‌എഅനുമതിയും ഇതര എമിറേറ്റുകാര്‍ക്ക് ഐസിഎ (ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്) അനുമതിയും വേണം.ദുബായ് വീസക്കാര്‍ ദുബായിലേക്കു തന്നെ വരുന്നതാണ് അഭികാമ്യം. ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകവീസക്കാര്‍ക്കും യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം ദുബായിലേക്ക് പ്രവേശിക്കാം.
ഇന്ത്യയില്‍ നിന്ന് അംഗീകൃത വാക്സീന്‍ എടുത്തവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി



