ജറൂസലം: സൗദി അറേബ്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്ര മധ്യേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ലൈബീരിയന്‍ പതാക നാട്ടിയ കാര്‍ഗോ കപ്പലിനു നേരെ മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രായേല്‍. നേരത്തേ ഇസ്രായേല്‍ വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കപ്പല്‍.
ആക്രമണത്തില്‍ നിന്ന് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ട കപ്പല്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടര്‍ന്നതായും ലബനീസ്, ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ആക്രമണം നടത്തിയതിന് പിന്നില്‍ ഇറാനാണോ എന്ന അന്വേഷണത്തിലാണ് ഇറാന്‍ പ്രതിരോധ മന്ത്രാലയം.
സി.എസ്.എ.വി ടിന്‍ഡല്‍ എന്ന കപ്പല്‍ നേരത്തേ ഇസ്രായേല്‍ വ്യവസായി ഇയാല്‍ ഓഫറിെന്റ ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കപ്പല്‍ ദുബൈ തീരത്ത് എത്തി.



