കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പുതിയ വഴിത്തിരിവിലേക്ക്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി. ഇനി ചർച്ചയുടെ ആവശ്യമില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു.
ജോസ് പക്ഷത്തിനെതിരെ ആഞ്ഞടിച്ചാണ് യുഡിഎഫ് നിർണായക തീരുമാനം കൈക്കൊണ്ടത്. ചർച്ച നടത്തിയിട്ടും സമയം അനുവദിച്ചിട്ടും ജോസ് വിഭാഗം സഹകരിച്ചില്ലെന്ന് യുഡിഎഫ് കൺവീനർ പറഞ്ഞു. ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും ജോസ് പക്ഷം മുന്നണിയെ ധിക്കരിച്ചെന്നും യുഡിഎഫ് വിലയിരുത്തി. ലാഭനഷ്ടമല്ല നോക്കുന്നത്. തീരുമാനം അംഗീകരിക്കാത്തവരെ മുന്നണിയിൽ ആവശ്യമില്ലെന്നും യുഡിഎഫ് കൺവീനർ നിലപാട് വ്യക്തമാക്കി.