ഇഡി കേസിൽ അറസ്റ്റ് അടക്കം കടുത്ത നടപടികളിൽ നിന്ന് സംരക്ഷണം തേടി എൻസിപി നേതാവും, മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയുമായ അനിൽ ദേശ്മുഖ് സുപ്രിംകോടതിയെ സമീപിച്ചു. തിങ്കളാഴ്ച മുംബൈയിലെ ഓഫീസിൽ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് അനിൽ ദേശ്മുഖിന്റെ നീക്കം.