ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നു. 106 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 90 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചതെന്നാണ് വിവരം. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,075 ആയി ഉയർന്നു.
സംസ്ഥാനത്ത് ആകെ 11 പേർക്കാണ് വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്. അഞ്ച് സർക്കാർ ഡോക്ടർമാർക്കും, രണ്ട് റെയിൽവേ ഡോക്ടർമാർക്കും, സ്വകാര്യ ആശുപത്രികളിലെ നാല് ഡോക്ടർമാർക്കും, അഞ്ച് നഴ്സുമാർക്കും കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.
തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് ആണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളേ അറിയിച്ചത്.