ആറാട്ടുപുഴ: പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു. പുതിയവിള തയ്യില്‍ വടക്കതില്‍ (തറയില്‍) രാജേഷിെന്റ മകള്‍ അക്ഷയയാണ് (16) മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെയാണ് വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്.
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: വിദ്യ.