കരുവാരകുണ്ട്: കല്‍ക്കുണ്ടില്‍ ചെരിഞ്ഞ കാട്ടാനയെ അട്ടിയിലെ സ്വകാര്യ തോട്ടത്തില്‍ ദഹിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികള്‍ സംഘടിച്ചത് ബഹളത്തിനിടയാക്കി. അട്ടി-ആര്‍ത്തല റോഡിനോട് ചാരിയുള്ള സ്വകാര്യ തോട്ടത്തിലാണ് ആനയുടെ ജഡമുണ്ടായിരുന്നത്. ഇതിെന്റ നൂറ് മീറ്റര്‍ ചുറ്റളവില്‍ വീടുകളുണ്ട്. മാത്രമല്ല തോട്ടത്തിലെ മഴവെള്ളം തൊട്ടടുത്തുള്ള ഒലിപ്പുഴയിലേക്കാണ് ഒലിച്ചിറങ്ങുക. ദിവസങ്ങളോളം ദുര്ഗന്ധമുണ്ടാവുമെന്നും മഴപെയ്താല്‍ പുഴയിലും തങ്ങളുടെ കിണറുകളിലുമൊക്കെ ഇതിെന്റ നീരെത്തുമെന്നും പറഞ്ഞാണ് പ്രദേശത്തുകാര്‍ റോഡിലിറങ്ങിയത്.