തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ നാല് മരണം കൂടി. ഇതോടെ സംസ്ഥാനത്ത് ആശങ്ക വര്‍ധിച്ചു. ഏഴ് മരണമാണ് ഇതുവരെ കൊവിഡ് മൂലമുണ്ടായത്.പരിശോധന ഊര്‍ജിതമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച 11 പേരില്‍ മൂന്ന് പേരുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എറണാകുളത്തു 2 പേര്‍ ചികിത്സയിലുണ്ട്.